You are Here : Home / USA News

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് സൂപ്പര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 01, 2017 10:47 hrs UTC

ക്വീന്‍സ്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ക്വീന്‍സിലെ കണ്ണിങ്ങ് ഹാം പാര്‍ക്കില്‍ വച്ച് ജൂണ്‍ മാസം 10,11 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടന്നു. മത്സര ബുദ്ധിയോടെ കളിച്ച പന്ത്രണ്ടു ടീമുകളില്‍ സെമി ഫൈനലില്‍ എത്തിയത് താഴെ പറയുന്ന ടീമുകളാണ്. 1.ഹിക്‌സ്വില്‍ ക്ലബ്ബ് ഒന്ന് 2.ഹിക്‌സ്വില്‍ ക്ലബ്ബ് രണ്ട് 3.ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബ് 4..Sercndid ന്യൂയോര്‍ക്ക് ഈ നാലു ടീമുകളില്‍ 72-2 സ്‌കോര്‍ കരസ്ഥമാക്കികൊണ്ട് Sercndid ന്യൂയോര്‍ക്ക് വിജയം നേടി. രണ്ടാമതായി എത്തിയത് ഹക്‌സ്വില്‍ ക്ലബ്ബ് ഒന്നായിരുന്നു. അവര്‍ 71-4 സ്‌കോര്‍ നേടി. മാന്‍ ഓഫ് ദി മാച്ചായി ആദരിക്കപ്പെട്ടത് . Sercndid ന്യൂയോര്‍ക്ക്് ടീമിലെ ഗീതല്‍ ആയിരുന്നു. അദ്ദേഹത്തിനുള്ള ട്രോഫി കൈമാറിയത് സാക്ക് മത്തായിയാണു. (സെക്രട്ടറി). ഒന്നാം സ്ഥാനത്തെത്തിയ ടീമിനു കാഷ് അവാര്‍ഡ് കൊടുത്തത് ബോബി വര്‍ഗീസാണ് (ടീം കോ-ഓര്‍ഡിനാറ്റര്‍). രണ്ടാം സ്ഥാനത്തെത്തിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കിയത് മാത്യൂ ചെറുവേലിയാണ്.(ട്രഷറര്‍). എക്ലാ ടീമുജളേയും തോല്‍പ്പിച്ചുകൊണ്ട് വിജയശ്രീലാളിതരായ Sercndid ന്യൂയോര്‍ക്ക് ടീമിനുള്ള ട്രോഫി ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ നല്‍കി. റണ്ണര്‍ അപ്പായി ബഹുമതിയാര്‍ജിച്ചത് റെജി ജോര്‍ജാണ്. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ സഹായ സഹകരണങ്ങളും നല്‍കിയത് ആട്ടോ രാജ് എന്ന സ്ഥാപനത്തിന്റെ ഉടമ പുഷ്പരാജാണ്. പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച ക്ലബ്ബ് ഭാരവാഹികള്‍ക്കും വാശിയേറിയ മത്സരത്തോടെ കളിച്ച് വിജയം കൈവരിച്ച ടീമിനും പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അദ്ദേഹത്തിന്റെ നന്ദി രേഖപ്പെടുത്തി. ഈ വേനല്‍ക്കാലം കഴിയും മുമ്പ് ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധയിനം കളികളുടെ മത്സരങ്ങള്‍ സംഘടിക്കപ്പെടുന്നതാണു. കളിയില്‍ പങ്കെടുത്തവര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് കാണികളായി എത്തിയവര്‍ നല്‍കിയ സഹകരണങ്ങള്‍ പ്രശംസനീയമായിരുന്നു. നല്ലകളിക്കാര്‍, നല്ല കാണികള്‍, നല്ല സംഘാടകര്‍ നല്ല ഒരു കളി അരങ്ങേറാന്‍ സഹായിക്കുന്നു. ഇതില്‍ പങ്കെടുത്ത കളിക്കാര്‍ക്കും കാണാനെത്തിയവര്‍ക്കും പ്രത്യേകിച്ച് ഈ സംരംഭത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച മനോജ് മാത്യുവിനും ഒരിക്കല്‍ കൂടി നന്ദിയര്‍പ്പിക്കുന്നതായി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.