You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭരണഘടന പരിഷ്കരിക്കു

Text Size  

Story Dated: Tuesday, August 01, 2017 10:46 hrs UTC

ജിമ്മി കണിയാലി

 

 

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഭരണഘടനയും അംഗത്വലിസ്റ്റും പരിഷ്കരിക്കുകയാണെന്നു പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മികണിയാലിയും അറിയിച്ചു. അംഗസംഖ്യവര്‍ധിച്ച സാഹചര്യത്തില്‍ കാലോചിതമായി ഭരണഘടന പരിഷ്കരിക്കുവാന്‍ കഴിഞ്ഞവര്‍ഷം കൂടിയ ജനറല്‍ബോഡി തീരുമാനിക്കുകയാണുണ്ടായത് .ജോസ് കണിയാലി ചെയര്‍മാനായ ഭരണഘടനപരിഷ്കരണ കമ്മിറ്റിയാണ് വിവിധവശങ്ങള്‍ വിശദമായി പഠിച്ചതിനുശേഷം ഈപുതിയ പരിഷ്കരണങ്ങള്‍ നിര്‍ദേശിച്ചത് . ബെന്നി വാച്ചാച്ചിറ, റിന്‍സി കുര്യന്‍, ജോഷി വള്ളിക്കളം, ജോര്‍ജ് നെല്ലാമറ്റം എന്നിവരാണ് കമ്മിറ്റിയിലെ മറ്റുഅംഗങ്ങള്‍. ഇപ്പോഴത്തെ ബോര്‍ഡ് ആ പരിഷ്കരണങ്ങള്‍ ചര്‍ച്ചചെയ്തതിനുശേഷം വരു ത്തിയമാറ്റങ്ങളോട്കൂടി പരിഷ്കരണങ്ങള്‍ അംഗങ്ങള്‍ക്ക് ഇമെയില്‍വഴിയായി അയച്ചുകൊടുത്തിട്ടുണ്ട്. ഏതെങ്കിലും അംഗത്തിന് ആ ഫയല്‍ കിട്ടിയില്ല എങ്കില്‍ സെക്രട്ടറി ജിമ്മികണിയാലി (Tel 630 903 7680 ) യുമായി ബന്ധപെടുകയോ സംഘടനയുടെ െവബ് സൈറ്റ് www.chicagomalayaleeassociation.org സന്ദര്‍ശിക്കുകയോ ചെയ്യാം. ഏതെങ്കിലും അംഗത്തിന് പുതിയ ഭരണഘടന പരിഷ് കാരങ്ങളില്‍ ഏതെങ്കിലുംമാറ്റങ്ങള്‍ നിര്‌ദേശിക്കുവാനുണ്ടെങ്കില്‍ ഓഗസ്റ്റ് മാസം 24 തീയതിക്ക് മുന്‍പായി സെക്രട്ടറി ജിമ്മി കണിയാലിയെ അറിയിക്കേണ്ടതാണ് . സെപ്തംബര്24 ഞായറാഴ്ചവൈകുന്നേരം5 മണിക്ക് മൗണ്ട്‌പ്രോസ്‌പെക്റ്റില്‍ ഉള്ള CMA Hall (834 E Rand Rd Suite 13, Mount Prospect, IL – 60056) വെച്ച്കൂടുന്ന ജനറല്‍ബോഡി യോഗം ആ പരിഷ്കരണങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. എല്ലാ അംഗങ്ങളും ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അഭ്യര്‍ത്ഥിച്ചു അംഗസംഖ്യ കൂടിക്കൊണ്ടിരിക്കുന്ന ഈഅവസരത്തില്‍ സംഘടനയില്‍നിന്നും അയക്ക ുന്ന ഇമെയില്‍കളോ തപാല്‍മാര്‍ഗം അയക്കുന്ന വിവരങ്ങളോ ലഭിക്കുന്നില്ല എങ്കില്‍ ആ വിവരവും സെക്രട്ടറി ജിമ്മികണിയാലിയെ ഇമെയില്‍ വഴിയോ (jimmykaniyaly@gmail.com) ഫോണ്‍ (630 903 7680) വഴിയോ അറിയിക്കുക. വര്‍ഷങ്ങളായി ചിക്കാഗോയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍നെപറ്റി കൂടുതല്‍അറിയുവാനോ അംഗങ്ങള്‍ക്കുവാനോ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് (www.chicagomalayaleeassociation.org) സന്ദര്‍ശിക്കുകയോ പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമുമായോ (847 287 0661) സെക്രട്ടറി ജിമ്മികണിയാലി (6309037680 ) യുമായോ ഏതെങ്കിലും ബോര്‍ഡ് അംഗങ്ങളുമായോ ബന്ധപെടുക ഓഗസ്റ്റ് 19നു നടക്കുന്ന പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി യുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും സെപ്തംബര്‍ 2നു വൈകുന്നേരം 4 മണി മുതല്‍ ത ാഫ്ട ്‌ഹൈസ്കൂളില്‍വെച്ച് നടത്തുന്ന ഓണാഘോഷങ്ങളും വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹകരണം അവര്‍ അഭ്യര്‍ത്ഥിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.