You are Here : Home / USA News

ഫാ.അഗസ്റ്റിൻ വല്ലൂരാൻ വിസി നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ഡാലസിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, July 30, 2017 01:27 hrs UTC

ഡാളസ് : ഗാർലന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഫാ.അഗസ്റ്റിൻ വല്ലൂരാൻ വിസി നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ആഗസ്റ്റ് 11 ,12 ,13 (വെള്ളി - ഞായർ ) ദിവസങ്ങളിൽ നടക്കും. യുവജങ്ങൾക്കും മുതിന്നവർക്കും വേണ്ടി നടത്തപെടുന്ന മൂന്നു ദിവസത്തെ ധ്യാനം തികച്ചും സൗജന്യമാണ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ എട്ടു വരെയും, ശനിയാഴ്ച രാവിലെ പത്തു മുതൽ ആറുവരെയും, ഞായറാഴ്ച ഉച്ചകഴിഞ്ഞു ഒന്ന് മുതൽ വൈകിട്ട് ആറുമണി വരെയുമായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഗ്ലെൻ, തെരേസ എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.