You are Here : Home / USA News

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 30, 2017 01:22 hrs UTC

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ മതബോധന സ്കൂള്‍ കുട്ടികള്‍ക്കായി മൂന്നു ദിവസങ്ങളിലായി നടത്തപ്പെട്ട സമ്മര്‍ ക്യാമ്പ് സമാപിച്ചു. 140 കുട്ടികള്‍ പങ്കെടുത്ത സമ്മര്‍ ക്യാമ്പ് ഫാ. ജോസ് അവനൂര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി ബൈബിള്‍ പ്രാര്‍ത്ഥന, ദൈവവിളി, ലീഡര്‍ഷിപ്പ്, അച്ചടക്കം, സോഷ്യല്‍ മീഡിയ, കൂദാശകള്‍, ക്‌നാനായ ചരിത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തപ്പെട്ടു. ഫാ. തോമസ് മുളവനാല്‍, ഫാ. ബോബന്‍ വട്ടംപുറത്ത്, സി. ജോവാന്‍, ജയിന്‍ മാക്കീല്‍, നീല്‍ എടാട്ട്, ജെസി മൈക്കിള്‍ തൊട്ടിചിറയില്‍, റ്റോണി പുല്ലാപ്പള്ളി, സിറിള്‍ മാളിയേക്കത്തറ, ജോണി തെക്കേപറമ്പില്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. മൂന്നു ദിവസങ്ങളിലും കുട്ടികള്‍ക്കായി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗെയിമുകളും, ബൈബിളിലെ ക്‌നാനായ ആചാരങ്ങളേയും ആസ്പദമാക്കി സ്റ്റേജ്‌ഷോകളും, ബൈബിള്‍ ഗെയിമുകളും നടത്തപ്പെട്ടു. നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെട്ട കലാപരിപാടികള്‍ക്കും, ഗെയിമുകള്‍ക്കും അലക്‌സ് ചക്കാലയ്ക്കല്‍, സിറിള്‍ വെള്ളിയാന്‍, റ്റോബി കൈതക്കത്തൊട്ടിയില്‍, ഹെലീന തട്ടാമറ്റം എന്നിവര്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ആയിരുന്നു. ചിക്കാഗോ സെന്റ് തോമസ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, ഫാ. ഷിജു എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് സന്ദേശം നല്‍കി. മൂന്നു ദിവസങ്ങളിലേയും പ്രോഗ്രാമുകള്‍ക്ക് ക്യാമ്പ് ഡയറക്ടര്‍മാരായ സജി പുതൃക്കയില്‍, ബിനു ഇടകര എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനങ്ങള്‍ക്ക് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും വിതരണം ചെയ്തു. ബെസ്റ്റ് ക്യാമ്പര്‍മാരായി ലിയാ വെള്ളിയാന്‍, ലിന്റോ കുന്നപ്പള്ളി, സാനിയ മുരിങ്ങത്ത് എന്നിവര്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. ജൂണിയര്‍ കുട്ടികളില്‍ ഡാനിയേല്‍ തേക്കുനില്‍ക്കുന്നതില്‍, അലോണ പുളിക്കത്തൊട്ടിയില്‍ എന്നിവര്‍ ബെസ്റ്റ് ക്യാമ്പര്‍മാരായി. സമാപന സമ്മേളനത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. ജോസ് അവനൂര്‍, സി. സില്‍മേരിയൂസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റ്റിറ്റോ കണ്ടാരപ്പള്ളി, പോള്‍സണ്‍ കുളങ്ങര, സിബി കൈതക്കത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്ത് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇരുപതോളം ജൂണിയര്‍ വോളണ്ടിയര്‍മാരുടെ സേവനം വിലപ്പെട്ടതായിരുന്നു. ജോമി ഇടയാടിയില്‍, സിജു വെള്ളാരംകാലായില്‍ എന്നിവര്‍ ഹാളിലെ ക്രമീകരണങ്ങള്‍ക്ക് സഹായിച്ചു. സെന്റ് മേരീസ് സമ്മര്‍ ക്യാമ്പ് വിജയകരമായിത്തീര്‍ക്കുവാന്‍ പരിശ്രമിച്ച ഏവരേയും ഇടവക വികാരിമാരും ക്യമ്പ് ഡയറക്ടര്‍മാരും അഭിനന്ദിച്ചു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.