You are Here : Home / USA News

ആവേശം നിറഞ്ഞൊഴുകിയ കായികം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 28, 2017 11:10 hrs UTC

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടത്തിയ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസിന് ഭദ്രാസനത്തിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു. മത്സരങ്ങള്‍ക്ക് ഫാ. സണ്ണി ജോസഫ്, അരുണ്‍ ജോസഫ്, സോണിയ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാര്‍ഡ് പിക്കിങ്, വോക്കിങ്, റണ്ണിങ്, മ്യൂസിക്കല്‍ ചെയര്‍, ടഗ് ഓഫ് വാര്‍, വോളിബോള്‍, പാസ്സിങ് ബോള്‍ തുടങ്ങിയ വിവിധ ഇനങ്ങളില്‍ നടന്ന ആവേശകരമായ മത്സരങ്ങള്‍ക്ക് കാണികള്‍ വമ്പിച്ച പിന്തുണയാണ് നല്‍കിയത്. സജി താമരവേലില്‍, രേഖാ നൈനാന്‍, സാറാ ജോര്‍ജ് മാത്യു, മേരി ജോണ്‍, പോള്‍ കറുകപ്പള്ളില്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജിയ നൈനാന്‍, ജെസിക്ക ജേക്കബ്, കെവിന്‍ ജേക്കബ്, ജേക്കബ് നൈനാന്‍, ജോര്‍ജ് മാത്യു, സുജാ തോമസ്, മറിയാമ്മ നൈനാന്‍, ഹന്നാ, രേഖ ജോര്‍ജ്, ആന്‍ഡ്രൂ ഏബ്രഹാം, ശാന്തമ്മ ഫിലിപ്പ്, മാത്യു ജോണ്‍ തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ വിജയികളായി. വടംവലി മത്സരത്തില്‍ വിജയിയായ ടീമിനുള്ള ട്രോഫി പരി. കാതോലിക്ക ബാവയില്‍ നിന്ന് സജി താമരശ്ശേരില്‍ ഏറ്റുവാങ്ങി. ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സിനു അനുവദിച്ചിരുന്ന സമയത്തു തന്നെ വാട്ടര്‍ പാര്‍ക്കിന്റെ സൗകര്യവും ഒട്ടനവധി പേര്‍ ഉപയോഗപ്പെടുത്തി. അവിടെയുമുണ്ടായിരുന്നു മത്സരങ്ങള്‍. ആബാലവൃദ്ധം ജനങ്ങളും വാട്ടര്‍ പാര്‍ക്ക് ഗെയിമുകള്‍ ആസ്വദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.