You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ്: കരിക്കുലം കമ്മിറ്റിയുടെ നേതൃത്വം ശ്രദ്ധേയമായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 28, 2017 11:09 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെ ആത്മീയതയിലേക്ക് നയിച്ച പ്രധാന ഘടകമായിരുന്നു കരിക്കുലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഡോ. ജോണ്‍സണ്‍ സി.ജോണ്‍ ചെയര്‍മാനായ മുതിര്‍ന്നവര്‍ക്കുള്ള കമ്മിറ്റിയില്‍ മേരി വറുഗീസ് (എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ്), ഡോ. സുജ ജോസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്, സെന്റ് ജോര്‍ജ്), ഡോ. മിനി ജോര്‍ജ് (ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ്) എന്നിവരും സേവനമനുഷ്ഠിച്ചു. കോണ്‍ഫറന്‍സിന്റെ രണ്ടു ദിവസവും 14 ഗ്രൂപ്പുകളായി തിരിഞ്ഞ് ചിന്താവിഷയത്തിലധിഷ്ഠിതമായി ചര്‍ച്ചകള്‍ നടത്തുകയും മൂന്നാം ദിവസം പ്ലീനറി സെഷനില്‍ ഓരോ ഗ്രൂപ്പിന്റെയും പ്രതിനിധികള്‍ സംക്ഷിപ്ത റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രോത്സാഹനത്തിന്റെ സാമൂഹിക വശം, വൈദിക നേതൃത്വം, പ്രോത്സാഹനത്തിന്റെ ആത്മീയദാനം, പ്രോത്സാഹനത്തിലൂടെ ലഭ്യമാവുന്ന ആരോഗ്യം, പരസ്പരം കെട്ടിപ്പടുക്കുക, അന്യോന്യം പ്രബോധിപ്പിന്‍, പരസ്പരം ശാക്തീകരിക്കുവിന്‍ തുടങ്ങി പ്രോത്സാഹനത്തിന്റെ വിവിധ മേഖലകളെപ്പറ്റി പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ഓരോ ഗ്രൂപ്പിന്റെയും അഭിപ്രായങ്ങള്‍ ഷൈനി മാത്യു, പോള്‍ ജോണ്‍, മാത്യു ജോര്‍ജ്, ഉഷ സാമുവല്‍, ഷീബ മാത്യു, സൂസന്‍ മാത്യുസ്, ഫിലിപ്പോസ് സാമുവല്‍, ശുഭ ജേക്കബ്, ലീന വറുഗീസ്, ഡോ. മിനി ജോര്‍ജ്, ലൂസി മാത്യു, ഏലിയാമ്മ ഈപ്പന്‍, വിന്‍സെന്റ് ഷോണ്‍, സന്ധ്യ തോമസ് തുടങ്ങിയവര്‍ പ്ലീനറി സെഷനില്‍ അവതരിപ്പിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.