You are Here : Home / USA News

സാൻ ഫ്രാൻസിസ്കോ കോൺഫറൻസിന് ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Story Dated: Thursday, July 20, 2017 11:06 hrs UTC

കാലിഫോർണിയ: മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസിന് സാൻ ഫ്രാൻസിസ്കോയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 'ദേശത്ത് പാർത്ത് വിശ്വസ്തരായിരിക്ക' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതൽ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോർണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് കോൺഫറൻസ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെമാർത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഭദ്രാസന അധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് പ്രസിഡന്റ റവ. ജോൺ ഗീവർഗീസ് (ബെൻസി അച്ചൻ) അദ്ധ്യക്ഷത വഹിക്കും. കപ്പൂച്ചിൻ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണത്തിനു നേതൃത്വം നൽകുന്നത്. റവ. ഡോ. സലോമോൻ, റവ. അജി തോമസ്, റവ. ലാറി വർഗീസ്, പ്രീനാ മാത്യു എന്നിവർ മറ്റു പ്രധാന ക്ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. പ്രശസ്തമായ സാൻ ഫ്രാൻസിസ്കോ മാർത്തോമ്മാ ഇടവകയാണ് കോൺഫറൻസിന് ആതിഥേയമരുളുന്നത്.

 

kurian വർഗീസ് (വിജയൻ) ജനറൽ കൺവീനറായ സ്വാഗതസംഘമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്റ്റേൺ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങൽ ക്രമീകരണങ്ങൾക്കുണ്ട്. കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന മനോഹരമായ സുവനീറിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. പരിപാടിയോടനുബന്ധിച്ചു അംഗങ്ങൾക്ക് മനോഹരമായ സാൻഫ്രാൻസിസ്കോയുടെ തീരപ്രദേശങ്ങളും ചരിത്ര പ്രസിദ്ധമായ നഗരഭാഗങ്ങളും കൺകുളിർക്കെ കാണുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. വരും ദിവസങ്ങൾ ആത്മീക ഉണർവിന്റെ ദിനങ്ങളാകാൻ ഏവരും കാത്തിരിക്കുന്നു. -

 

ടോം തരകൻ (കൺവീനർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.