You are Here : Home / USA News

രോഗബാധിതരായ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിന് പെയ്ഡ് ഫാമിലി ലീവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 22, 2018 02:38 hrs UTC

കാലിഫോർണിയ∙ അമേരിക്കയിലോ വിദേശത്തോ എവിടെയായാലും രോഗബാധിതരായ മാതാപിതാക്കളേയോ കുടുംബാംഗങ്ങളേയോ ശുശ്രൂഷിക്കുന്നതിന് ഒരു വർഷത്തിൽ ആറാഴ്ചത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കുമെന്ന് കലിഫോർണിയ സംസ്ഥാന എംപ്ലോയിമെന്റ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കലിഫോർണിയ സംസ്ഥാനത്തെ പെയ്ഡ് ഫാമിലി ലീവ് നിയമമനുസരിച്ച് ശമ്പളത്തിന്റെ അറുപത്, എഴുപത് ശതമാനം വരെ ലഭിക്കും. ഇതു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. കലിഫോർണിയായിലെ ഭൂരിഭാഗം വരുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഇതിനാശ്യമായ തുക CASDI കോഡനുസരിച്ച് പിടിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. വിവരങ്ങൾക്ക്: www.edd.ca.gov/pdfpubetr/de8714cf.pdf.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.