You are Here : Home / USA News

തോക്കു നിയന്ത്രണ നിയമം: സമരം ചെയ്താൽ വിദ്യാർഥികളെ പുറത്താക്കുമെന്ന് സ്കൂൾ അധികൃതർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 22, 2018 02:20 hrs UTC

ഹൂസ്റ്റൺ ∙ ഫ്ളോറിഡ സ്കൂളിൽ നടന്ന വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടതോടെ അമേരിക്കയിൽ തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധ സമരത്തിൽ ക്ലാസുകൾ ബഹിഷ്ക്കരിച്ചു പങ്കെടുക്കുന്ന വിദ്യാർഥികളെ സ്കൂളുകളിൽ നിന്നും സസ്പെൻഡ‍് ചെയ്യുമെന്ന് നീഡ് വില്ലി (Need ville) ഇൻഡിപെൻഡന്റ് സ്കൂൾ വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ട് കർട്ടിസ് റോഡിസ് (Curtis Rhodes) മുന്നറിയിപ്പ് നൽകി. ഹൂസ്റ്റൺ ഷുഗർലാന്റിൽ (സൗത്ത് വെസ്റ്റ്) സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ ജില്ലയിലെ സൂപ്രണ്ട് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സ്കൂൾ സോഷ്യൽ മീഡിയ സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫ്ളോറിഡ വിദ്യാർഥി സംഘടനകൾ മാർച്ച് 24 ന് വാഷിങ്ടൻ ഡിസിയിൽ സംഘടിപ്പിക്കുന്ന മാർച്ച്, ഏപ്രിൽ 24 ന് രാജ്യവ്യാപകമായി നടത്തുന്ന സ്കൂൾ ബഹിഷ്ക്കരണം തുടങ്ങിയ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിദ്യാർഥികളെ വിലക്കുക എന്നതാണ് സൂപ്രണ്ട് ലക്ഷ്യമിടുന്നത്. വിലക്കു ലംഘിച്ചു പങ്കെടുക്കുന്നവർക്ക് മൂന്നദിവ ത്തെ സസ്പെൻഷൻ ലഭിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമരത്തിൽപങ്കെടുക്കുന്നവരുടെ എണ്ണം പ്രശ്നമല്ലെന്നും അച്ചടക്കം പാലിക്കപ്പെടുന്നതു ഉറപ്പു വരുത്തുവാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും സൂപ്രണ്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.