You are Here : Home / USA News

ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 11, 2018 09:27 hrs EST

ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്‌ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്‍ കമ്മീഷണര്‍മാരായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ താഴെപ്പറയുന്നവരെ 2018- 19 ലേക്കുള്ള ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തു. എസ്.എം.സി.സി ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിനു പ്രധാന പങ്കുവഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ഷിക്കാഗോ രൂപതാ ബിഷപ്പും എസ്.എം.സി.സി പേട്രനുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ അഭിനന്ദനങ്ങളും ആശംസകളും നേരുകയുണ്ടായി. അവരോടൊപ്പംതന്നെ ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എന്നിവരും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയുണ്ടായി. പുതിയ പ്രസിഡന്റായി സിജില്‍ പാലയ്ക്കലോടി (സാക്രമെന്റോ, കാലിഫോര്‍ണിയ), സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് (ഷിക്കാഗോ), ജയിംസ് കുരീക്കാട്ടില്‍ വൈസ് പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍ (ഡിട്രോയിറ്റ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വൈസ് പ്രസിഡന്റ്, ചാപ്റ്റര്‍ ഡവലപ്‌മെന്റ് (ഷിക്കാഗോ), ജോസ് സെബാസ്റ്റ്യന്‍ ട്രഷറര്‍ (മയാമി), ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ലോസ്ആഞ്ചലസ്, കാലിഫോര്‍ണിയ), ജോര്‍ജ് വി. ജോര്‍ജ് ജോയിന്റ് സെക്രട്ടറി (ഫിലാഡല്‍ഫിയ), മാത്യു ചാക്കോ ജോയിന്റ് ട്രഷറര്‍ (സാന്റാഅന്ന, കാലിഫോര്‍ണയ), ജിയോ കടവേലില്‍ ചാരിറ്റബിള്‍ അഫയേഴ്‌സ് ചെയര്‍ (സാക്രമെന്റോ), റോഷില്‍ പ്ലാമൂട്ടില്‍ സോഷ്യല്‍ കള്‍ച്ചറല്‍ ചെയര്‍ (ഫിലാഡല്‍ഫിയ), ആന്റണി ചെറു പബ്ലിസിറ്റി ചെയര്‍ (ഹൂസ്റ്റണ്‍), ജോസ് കണ്ണൂക്കാടന്‍ ഫാമിലി അഫയേഴ്‌സ് ചെയര്‍ (അറ്റ്‌ലാന്റ), ജോജോ കോട്ടൂര്‍ യൂത്ത് അഫയേഴ്‌സ് (ഫിലാഡല്‍ഫിയ), ജോസഫ് നാഴിയംപാറ എഡ്യൂക്കേഷന്‍ ചെയര്‍ (ഷിക്കാഗോ)എന്നിവരാണ് പുതിയ ഭാരവാഹികള്‍. മിനി ജോസഫ് (കാലിഫോര്‍ണിയ), ആന്റോ കവലയ്ക്കല്‍ (ഷിക്കാഗോ) എന്നിവരാണ് ഓഡിറ്റര്‍മാര്‍. സേവി മാത്യു (മയാമി), ഏലിക്കുട്ടി ഫ്രാന്‍സീസ് (ഡാളസ്), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ഷിക്കാഗോ), ജോസഫ് ഇടിക്കുള (ന്യൂജേഴ്‌സി), മാത്യു തോയലില്‍ (ന്യൂയോര്‍ക്ക്), സോളി ഏബ്രഹാം (ബാള്‍ട്ടിമൂര്‍) എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്. ടോമി തോമസ് (കാലിഫോര്‍ണിയ), ലിസമ്മ ജോണ്‍ (ടെക്‌സസ്), ജോയി ചാക്കപ്പന്‍ (ന്യൂജേഴ്‌സി), ഷാജി മിറ്റത്താനി (ഫിലാഡല്‍ഫിയ), ഷാബു മാത്യു (ഷിക്കാഗോ) എന്നിവരാണ് റീജണല്‍ കോര്‍ഡിനേറ്റര്‍മാര്‍. ആന്റണി വിതയത്തില്‍ (സാന്‍ബെര്‍ണാഡിനോ, കാലിഫോര്‍ണിയ), ബാബു ചാക്കോ (ഹൂസ്റ്റണ്‍), ജയിംസ് ഓലിക്കര (ഷിക്കാഗോ), ജോസഫ് പയ്യപ്പള്ളി (സാക്രമെന്റോ), ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (സാന്റാഅന്ന), അരുണ്‍ ദാസ് (ഡിട്രോയിറ്റ്), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍), സജി സഖറിയ (കോറല്‍സ്പ്രിംഗ്) എന്നിവരെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയി തെരഞ്ഞെടുത്തു. ബോസ് കുര്യന്‍ ആണ് എക്‌സ് ഒഫീഷ്യോ, നിയുക്ത പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി എല്ലാവര്‍ക്കും നന്ദിയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മേഴ്‌സി കുര്യാക്കോസ് (സെക്രട്ടറി) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More