You are Here : Home / News Plus

ഇന്ത്യയുടെ വെടിനിർത്തൽ കരാർ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും പാക്കിസ്ഥാൻ

Text Size  

Story Dated: Sunday, January 21, 2018 11:45 hrs UTC

ഇസ്‍ലാമാബാദ്:പിന്നാലെ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാൻ. കാരണമില്ലാതെ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു പാക്കിസ്ഥാൻകാർ കൊല്ലപ്പെട്ടെന്ന് അവർ അറിയിച്ചു. സംഭവത്തിനു പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു പാക്കിസ്ഥാൻ പ്രതിഷേധമറിയിച്ചു. ഇരു സൈന്യങ്ങളും തമ്മിലുള്ള വെടിവയ്പ് തുടങ്ങിയതോടെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി.സിങ്ങിനെ പാക്കിസ്ഥാൻ അഞ്ചു തവണ വിളിപ്പിച്ചെന്നാണു റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യയുടെ പത്തിലധികം പോസ്റ്റുകളിൽ നിന്നു കാരണമൊന്നുമില്ലാതെ പാക്കിസ്ഥാനു നേരെ വെടിവയ്പും മോർട്ടാർ ആക്രമണവുമുണ്ടായെന്നാണു പരാതി. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പാക്കിസ്ഥാൻ ആരോപിച്ചു. ജനവാസ മേഖലയിലേക്കുള്ള ആക്രമണ സംഭവങ്ങൾ മേഖലയുടെ സമാധാനത്തിനു ഭീഷണിയും നയതന്ത്ര ബന്ധങ്ങളിൽ പ്രശ്നങ്ങളും ഉണ്ടാക്കുമെന്നു പാക്കിസ്ഥാൻ (സൗത്ത് ഏഷ്യ, സാർക്ക്) ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസൽ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന ഇന്ത്യയുടെ വെടിനിർത്തൽ കരാർ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.