You are Here : Home / News Plus

പതിനാലുകാരന്‍റെ കൊലപാതകം:അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്തു

Text Size  

Story Dated: Sunday, January 21, 2018 08:21 hrs UTC

പതിനാലുകാരന്‍റെ കൊലപാതകം:അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്തു By Web Desk | 12:42 PM January 21, 2018 പതിനാലുകാരന്‍റെ കൊലപാതകം: അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്തു Highlights ജയക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് മൊഴി ടെലിഫോണ്‍ വിശദാംശങ്ങള്‍ തേടി പൊലീസ് നാര്‍കോ അനാലിസിസിന് ആലോചനയില്ലെന്ന് പൊലീസ് ചാത്തന്നൂര്‍: കൊല്ലത്ത് 14 കാരനെ അമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജയയുടെ ഭര്‍ത്താവിനെയും മകളെയും പൊലീസ് ചോദ്യം ചെയ്തു. ഏതാനും നാളുകളായി ജയമോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഇരുവരും പൊലീസിന് മൊഴി നല്‍കി. ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. ജിത്തുവിന്‍റെ മരണത്തിന് പിന്നാലെ അച്ഛനില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നെങ്കിലും വിശദമായ മൊഴി രേഖപ്പടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ജിത്തുവിന്‍റെ അച്ഛന്‍ ജോബിനെയും സഹോദരി ടീനയെയും ചോദ്യം ചെയ്തത്. ജിത്തുവും അമ്മയുമായി ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെന്ന് ഇരുവുരം മൊഴി നല്‍കി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ജയ ചിലപ്പോഴൊക്കെ തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്നും ജോബ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.