You are Here : Home / News Plus

വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ മരിച്ച നിലയില്‍

Text Size  

Story Dated: Thursday, January 18, 2018 11:48 hrs UTC

കാസർകോട് വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തിൽ കയർ കരുക്കി സ്വർണ്ണവും പണവും കവർന്ന കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി.  വേലാശ്വരത്ത് ഹോട്ടൽ നടത്തുന്ന കണ്ണനെയാണ് വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ണനോട് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് റിട്ട. നഴ്സിങ് അസിസ്റ്റന്റ് കെ ജാനകിയെ
കഴുത്തിൽ കയറിട്ട് കൊല്ലാൻ ശ്രമമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.