You are Here : Home / News Plus

നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Text Size  

Story Dated: Tuesday, January 16, 2018 08:31 hrs UTC

കോവൂര്‍ കൂഞ്ഞിമോനെ എന്‍സിപിയുമായി സഹകരിച്ച് മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരൻ. ഒരു പാർട്ടിയുടെ എംഎൽഎമാരെയും പാർട്ടിയിലെടുത്ത് മന്ത്രിയാക്കില്ലെന്നും പാർട്ടിയുടെ മന്ത്രി എകെ ശശീന്ദ്രൻ തന്നെയെന്നും അദ്ദേഹം പറഞ്ഞു. കേസ് തീരുന്ന മുറയ്ക്ക് ശശിന്ദ്രനെ മന്ത്രി ആക്കാനാന്നു പാർട്ടി തീരുമാനം അക്കാര്യത്തിൽ മാറ്റമില്ല. മറ്റു പാർട്ടിയിലെ എംഎല്‍എമാരെ എന്‍സിപിയിൽ കൊണ്ടുവന്നു മന്ത്രി ആക്കാൻ നീക്കം ഇല്ല.അത്തരം വാർത്തകൾ ഭാവനാ സൃഷ്ടി മാത്രമാണ്. അതിനാരെയും ചുമതലപ്പെടുത്തിയിട്ടില്ല. മെമ്പര്‍ഷിപ്പ് ക്യാംമ്പയിൻ നടക്കുകയാണ്. പാർട്ടിയിലേക്ക് ആരു വന്നാലും സ്വീകരിക്കും എന്‍സിപിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്നും സമ്മേളനത്തോടെ കേരളത്തിൽ പുതിയ പ്രസിഡന്‍റ് വരുമെന്നും പ്രസിഡന്‍റ് സ്ഥാനത്തേക്ക് താൻ ഇനി ഇല്ലെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.