You are Here : Home / News Plus

തോമസ് ചാണ്ടിയുടെ ഹര്‍ജി: രണ്ടാമത്തെ ജഡ്ജിയും പിന്മാറി

Text Size  

Story Dated: Monday, January 15, 2018 09:29 hrs UTC

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെയാണ് പിന്മാറിയത്. നേരത്തെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കറും കേസില്‍നിന്ന് പിന്മാറിയിരുന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും. സാപ്രെയുടെ ബെഞ്ചിനു മുന്നാകെ കേസ് ലിസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുമ്പ് തോമസ് ചാണ്ടി സുപ്രീം കോടതില്‍ കത്ത് നല്‍കിയിരുന്നു. തോമസ് ചാണ്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയ്ക്ക് സാപ്രെക്കു മുന്നാകെ ഹാജരാകാന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.