You are Here : Home / News Plus

സീറോ മലബാര്‍ സഭയിലെ വൈദികര്‍ പുതിയ സംഘടന രൂപീകരിച്ചു

Text Size  

Story Dated: Saturday, January 13, 2018 12:06 hrs UTC

സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് പുതിയ മാനം. സഭയിലെ ഒരു വിഭാഗം വൈദികർ പുതിയ സംഘടന രൂപീകരിച്ചു. വിശ്വാസികളുമായി ചേ‍ർന്നാണ് സംഘടന. സംഘടനയുടെ പ്രഥമയോഗം ഇന്നലെ കൊച്ചിയിൽ നടന്നു. ഭൂമി ഇടപാട് ഒതുക്കി തീർത്താൽ പരസ്യ പ്രക്ഷോഭം നടത്തുമെന്നും സംഘടന വ്യക്തമാക്കി. 

സിറോ മലബാര്‍ സഭ സിനഡ് യോഗം ഇന്ന് സമാപിക്കാനിരിക്കുകയാണ്. ഭൂമി ഇടപാടില്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമതിയുടെ ഇടക്കാല റിപ്പോര്‍ട്ടും ഇന്ന് കൈമാറിയേക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സംരക്ഷിച്ചുള്ള റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുന്നതെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം വൈദികര്‍ കര്‍ക്കശ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

എറണാകുളം - അങ്കമാലി രൂപതയിലെ ഭൂമി വില്‍പ്പന വിവാദം സഭാ നേതൃത്വത്തെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് സിനഡ് യോഗം ആരംഭിച്ചത്. എന്നാല്‍ ഭൂമി വിഷയം സിനഡില്‍ ചര്‍ച്ചയാക്കാതെ പ്രശനപരിഹാരത്തിന് അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിക്കുകയും റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കാന്‍ സിനഡ് ആവശ്യപ്പെടുകയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.