You are Here : Home / News Plus

കൊട്ടക്കമ്പൂരില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Text Size  

Story Dated: Wednesday, January 10, 2018 09:09 hrs UTC

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിച്ചിരിക്കണം. ഇനി ഇത് അന്വേഷിക്കാന്‍ പോലീസിന് അവസരമുണ്ടാകില്ല. അന്വേഷണം ഇനിയും നീട്ടിയാല്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറും. മാര്‍ച്ച് പത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ അന്ത്യശാസനം. അന്വേഷണം പൂര്‍ത്തീയാക്കാന്‍ സര്‍ക്കാരിന് നേരത്തെ ഒരു മാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ പോലീസിന് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇനി സമയം അനുവദിക്കില്ലെന്ന് കോടതി അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.