You are Here : Home / News Plus

തീവ്രവാദം വളരുന്നു; മദ്രസകൾ പൂട്ടിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്

Text Size  

Story Dated: Tuesday, January 09, 2018 11:37 hrs UTC

മദ്രസ വിദ്യാഭ്യാസം ഭീകരതയെ വളര്‍ത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷിയ വഖഫ് ബോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. മദ്രസകൾ കോൻവെന്‍റ് സ്കൂളുകളാക്കി മാറ്റണമെന്നും യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ വസീം റിസ്‍വി കത്തിലൂടെ ആവശ്യപ്പെട്ടു.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുമായി കൂട്ടിച്ചേര്‍ത്ത് മദ്രസകളിലെ മതപഠനം നിര്‍ത്തി, എല്ലാ മതസ്ഥര്‍ക്കും പഠനം നടത്താനുള്ള കേന്ദ്രമാക്കണം. മതപഠനം ആവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. മാറിയ സാഹചര്യത്തില്‍ മതപഠനത്തിന്‍റെ ആവശ്യമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.