You are Here : Home / News Plus

ബസ് ഷെല്‍ട്ടറിലേയ്ക്ക് ലോറി ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

Text Size  

Story Dated: Tuesday, January 09, 2018 10:17 hrs UTC

നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്. 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മണിമൂളിയില്‍ സികെഎച്ച്എസ്എസ് സ്കൂളിനു സമീപം രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.