You are Here : Home / News Plus

സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, January 08, 2018 11:58 hrs UTC

 

സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും കുറവ് വന്നിട്ടുണ്ട്.  ഇത് തകര്‍ക്കാന്‍ സംഘ പരിവാര്‍ ശ്രമിക്കുന്നുണ്ട്.  ഇത്തരക്കാരെ നിയമത്തിന്റെ കൈയ്യിലെത്തിക്കുമെന്നും പിണറായി പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് റിപ്പോര്‍ട്ട് അവതരണവും തുടര്‍ന്ന്  ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. മറ്റെന്നാള്‍ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. സി.പി.എം-സി.പി.ഐ പോരും, ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്, എം.എം മണി ഉള്‍പ്പടെയുള്ള നേതാക്കളും പങ്കെടുക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.