You are Here : Home / News Plus

റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്‌സല്‍: ഡല്‍ഹിയിലേക്കുള്ള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

Text Size  

Story Dated: Saturday, January 06, 2018 09:05 hrs UTC

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ഡല്‍ഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ആയിരകണക്കിന് യാത്രക്കാരെ ബാധിക്കും ഇത്. സാധാരണ എല്ലാ വര്‍ഷവും ജനുവരി 19 മുതല്‍ 60 -90 മിനിറ്റ് വരെയാണ് റിഹേഴ്‌സല്‍ നടത്താറുള്ളത്. ഈ സമയത്ത് ഡല്‍ഹിക്ക് മുകളിലൂടെ പറക്കുന്നതിന് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ടായിരുന്നു. ഈ സമയങ്ങളിലെ വിമാനങ്ങള്‍ സമയം പുനഃക്രമീകരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ സര്‍വീസുകള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഒരുക്കാനാവില്ലെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു. ജനുവരി 18 മുതല്‍ 26 വരെ രാവിലെ 10.35 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഡല്‍ഹിക്ക് മുകളിലൂടെ പറക്കാനാവില്ലെന്ന് വിമാന കമ്പനികളെ അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവിലെ ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2017-ലെ കണക്കനുസരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ദിനംപ്രതി 1350 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 150 വിമാനങ്ങളുടെ വര്‍ധന 2017 ല്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന വര്‍ഷംതോറുമുണ്ട്. എന്നാല്‍ ഇതിനനുസൃതമായിട്ടുള്ള സൗകര്യങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിനില്ല. ടെര്‍മിനല്‍ ശേഷിയും പരിമിതമാണ്. Next StoryKuttippuram Mine പട്ടാളബോംബുകള്‍ ഭാരതപ്പുഴയില്‍: മാവോവാദി ബന്ധവും അന്വേഷിക്കുന്നുrepublic dayറിപ്പബ്ലിക് ദിനാഘോഷം: കേരളത്തെ ഉള്‍പ്പെടുത്തി; ബംഗാളിനെ തഴഞ്ഞെന്ന് മമതഡല്‍ഹിയുടെ സുരക്ഷയ്ക്ക് അമേരിക്കയുടെ മിസൈല്‍പ്രതിരോധ സംവിധാനം പരിഗണനയില്‍ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിമുട്ടിഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ്, സെക്യൂരിറ്റി അറിഞ്ഞില്ല വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.