You are Here : Home / News Plus

കെ കെ ശൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

Text Size  

Story Dated: Saturday, January 06, 2018 08:41 hrs UTC

കെ കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ചികിത്സാ ചെലവ് അനർഹമായി കൈപറ്റിയെന്ന പരാതിയിലാണ് നടപടി. വിജിലൻസിന്‍റെ സ്പെഷ്യൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കെ.കെ.ശൈലജക്കെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. മന്ത്രിയുടെയും ഭര്‍ത്താവിന്റെയും ചികിത്സയുടെ കൃത്യതയില്ലാത്ത ബില്ലുകളിലൂടെ സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതി. മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.