You are Here : Home / News Plus

പാലോട് ഐഎംഎ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ റവന്യൂ വകുപ്പും

Text Size  

Story Dated: Thursday, January 04, 2018 08:56 hrs UTC

പാലോട് വനമേഖലയിൽ ഐഎംഎയുടെ നിര്‍ദ്ദിഷ്ട ആശുപത്രിമാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ റവന്യു വകുപ്പും. ഭൂരിഭാഗം ഭൂമിയും ഭൂരേഖാ രജിസ്റ്ററനുസരിച്ച് നിലമാണെന്നും കണ്ടൽകാടുകളും സ്വാഭാവിക നീരുറവയുമുള്ള പ്രദേശത്ത് നിര്‍മ്മാണ അനുമതി നൽകാനാകില്ലെന്നുമാണ് തഹസിൽദാറുടെ റിപ്പോര്‍ട്ട്

പെരിങ്ങമല വനമേഖലയില്‍ ഓടുചുട്ടപ്പടുക്ക ചതുപ്പ് എന്ന പേരിലറിയപ്പെടുന്ന ഭൂമിയിയാണ് മാലിന്യ സംസ്കരണ പ്ലാന്‍റ്  സ്ഥാപിക്കാൻ ഐഎംഎ വാങ്ങിയത്. ആകെ ആറേക്കര്‍ എണ്‍പത് സെന്‍റ്. ഒരേക്കര്‍ എണ്‍പത് സെന്‍റ് ഒഴികെ ബാക്കിയെല്ലാം ബിടിആര്‍ അനുസരിച്ച് നിലമാണ്. 

യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കും അനുമതി നൽകാനാകില്ലെന്നാണ് തഹസിൽദാറുടെ റിപ്പോര്‍ട്ട് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.