You are Here : Home / News Plus

വൈദിക സമിതി നാളെ യോഗം ചേരും

Text Size  

Story Dated: Wednesday, January 03, 2018 11:48 hrs UTC

സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാൻവൈദിക സമിതി നാളെ യോഗം ചേരും. യോഗത്തില്‍ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഇടപാട് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് നാളെ യോഗത്തിൽ അവതരിപ്പിക്കും. മാര്‍പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ പരാതിയും നാളെ അയക്കും. 

അതേസമയം എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടു എറണാകുളം റേഞ്ച് ഐ ജി യ്ക്കു പരാതി ലഭിച്ചു. ഇടപാടിലെ വഞ്ചനയും നികുതി വെട്ടിപ്പും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.