You are Here : Home / News Plus

കീഴാറ്റൂർ സമരം: വയൽക്കിളികൾക്ക് ഒപ്പം നിന്ന 11 പേരെ സിപിഎം പുറത്താക്കി

Text Size  

Story Dated: Tuesday, January 02, 2018 12:06 hrs UTC

കീഴാറ്റൂരിൽ ബൈപ്പാസ് സമരത്തിൽ വയൽക്കിളികൾക്കൊപ്പം നിന്ന ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെ  പാർട്ടിയിൽ നിന്ന് സിപിഎം  പുറത്താക്കി. കീഴാറ്റൂർ വടക്ക്, സെൻട്രൽ ബ്രാഞ്ചുകളിൽ നിന്നായി 11 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.  സമരത്തിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചിരിക്കെ, സിപിഎം പാർട്ടിഗ്രാമത്തിൽ ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായകമാണ്. കീഴാറ്റൂരിൽ കഴിഞ്ഞ ദിവസം വയൽക്കിളികളുടെ സമരവാർഷികാചരണത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.  എന്നാൽ ഇത് മറികടന്ന്  സിപിഐ സംസ്ഥാന നിർവ്വാഹക സമിതിയംഗത്തെ എത്തിച്ച്  കീഴാറ്റൂരിൽ സമരവാർഷികാചരണം നടന്നു.  ഇതിന് പിന്നാലെയാണ് സിപിഎം നടപടിയെന്നതാണ് ശ്രദ്ധേയം.  ആകെ 15 അംഗങ്ങളുള്ള സെൻട്രൽ ബ്രാഞ്ചിൽ നിന്ന് 9 പേരെയും, വടക്ക് ബ്രാ‍ഞ്ചിലെ 2 പേരെയും പുറത്താക്കിയാണ് പാർട്ടിഗ്രാമത്തിൽ സിപിഎം നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.