You are Here : Home / News Plus

ഐഎംഎ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Tuesday, January 02, 2018 12:04 hrs UTC

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു. വിവാദ മെഡിക്കൽ കമ്മീഷൻ ബില്ല് സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടാൻ തയ്യാറാണെന്ന് കേന്ദ്രം പ്രതികരിച്ചതിന് പിന്നാലെയാണ് ഐ എം എ നിലവിലെ സമര പരിപാടികൾ നിർത്തിയത്. രാജ് ഭവനിലെ അനിശ്ചിതകാല നിരാഹാരം ഐഎംഎ അംഗങ്ങള്‍ അവസാനിപ്പിച്ചു. 

വിഷയത്തില്‍ തീരുമാനം സെലക്ട് കമ്മിറ്റിയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയുര്‍വേദം സിദ്ധ ഹോമിയോ  എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പത്തി ചികിത്സയ്‌ക്കും അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇന്ന് ലോക്ഭയില്‍ വിശദമായ ചര്‍ച്ച നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.