You are Here : Home / News Plus

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

Text Size  

Story Dated: Monday, January 01, 2018 09:58 hrs UTC

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്നതിനെതിരെ ഹർജി നൽകിയതിനു പിന്നാലെയാണ് ദിലീപ് വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. 

കുറ്റപത്രം ലഭിച്ചെങ്കിലും പ്രധാനപ്പെട്ട അനുബന്ധ സാക്ഷിമൊഴികൾ അടക്കമുളളവ കിട്ടിയിട്ടില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ പറയുന്നത്. ഒപ്പം നടിയെ ഭീഷണിപ്പെടുത്തി പകർത്തിയ മൊബൈൽ ദൃശ്യങ്ങളും വേണം. കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങുന്നതിനാൽ പ്രധാനപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കാൻ പ്രതിഭാഗത്തിന് അവകാശമുണ്ടെന്നാണ് വാദം. 

എന്നാൽ കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയാലുടൻ തന്നെ കുറ്റപത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നവശ്യപ്പെട്ട് ദിലീപ് നിയമപോരാട്ടം തുടങ്ങുമെന്നാണ് സൂചന. ഇതിനിടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുനിൽകുമാർ അടക്കമുളള ആറുപ്രതികൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി കുറ്റപത്രം കൈമാറി.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.