You are Here : Home / News Plus

ന്യൂയര്‍ ആഘോഷത്തിനിടെ സംഘര്‍ഷം; ബാലരാമപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Text Size  

Story Dated: Monday, January 01, 2018 09:56 hrs UTC

തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ വെട്ടേറ്റു മരിച്ചു. മറനല്ലൂർ സ്വദേശി അരുൺ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയർ ആഘോഷത്തിനിടയിൽ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാലരാമപുരം ശാന്തിപുരം കോളനിയിൽ വച്ചാണ് വെട്ടേറ്റത്. മരിച്ച  അരുൺ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരതരാവസ്ഥയിൽ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.