You are Here : Home / News Plus

സീസണ്‍ അനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ നിരക്ക് കൂടും

Text Size  

Story Dated: Saturday, December 30, 2017 08:08 hrs UTC

 കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍  പുതിയ  തന്ത്രവുമായി മാനേജ്‌മെന്റ്. അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുളള സമയങ്ങളില്‍ 10ശതമാനം നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പുതിയ സര്‍വ്വീസ് തുടങ്ങാനും തീരുമാനമായി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഫ്‌ളക്‌സി ചാര്‍ജ് സംവിധാനം കൊണ്ടുവരുന്നു. യാത്രക്കാരുടെ  തിരക്കും സീസണും അനുസരിച്ച് അന്തര്‍സംസ്ഥാന ബസ്സുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാര്‍ജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.