You are Here : Home / News Plus

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

Text Size  

Story Dated: Saturday, December 23, 2017 11:01 hrs UTC

പാട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ജനുവരി മുന്നിന് ശിക്ഷ വിധിക്കും. ലാലുപ്രസാദ് യാദവടക്കം 13 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതേസമയം ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയടക്കം അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. ഡിസംബര്‍ 13 ന് കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കാലിതീറ്റ കുംഭകോണകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. അന്നുതന്നെ വിധിപ്രസ്താവം ഇന്നുതന്നെയുണ്ടാകുമെന്നും കേസിലെ പ്രതികള്‍ വിധികേള്‍ക്കാന്‍ ഹാജരാകണമെന്നും കേടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ലാലുവും കൂട്ടാളികളും കോടതിയില്‍ ഹാജരായിരുന്നു. 1990 കള്‍ മുതല്‍ അഴിമതി നടന്ന കാലത്ത് ലാലുപ്രസാദ് യാദവ് സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നടപടികള്‍ എടുക്കുമെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.