You are Here : Home / News Plus

മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

Text Size  

Story Dated: Friday, December 22, 2017 11:59 hrs UTC

സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ഡോക്ടര്‍മാരുടെ പെൻഷൻ പ്രായവർധനയ്ക്കെതിരെയായിരുന്നു  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരത്തിനൊരുങ്ങിയത്. അതേസമയം സർക്കാർ ഡോക്ടർ മാരുടെ പെൻഷൻ പ്രായ വർധനയിൽ നിന്ന് പിന്നോട്ടു പോകാനാകില്ലെന്ന നിലപാടിൽ സര്‍ക്കാര്‍ ഉറച്ചു നിന്നു. ലെക്ചർ നിയമനത്തിലടക്കം സംയുക്ത സമരസമിതി ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്ന ആരോഗ്യവകുപ്പിന്‍റെ ഉറപ്പിലാണ് സമരം  പിന്‍വലിച്ചത്.

മെഡിക്കല്‍ വി്ദ്യാഭ്യാസ വകുപ്പിലെ പെന്‍ഷന്‍ പ്രായം 60 വയസില്‍ നിന്ന് 62 ആയും ആരോഗ്യ വകുപ്പില്‍ 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയിരുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.