You are Here : Home / News Plus

നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തും

Text Size  

Story Dated: Friday, December 22, 2017 08:26 hrs UTC

ന്യുഡല്‍ഹി: ഓഖി നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തും.കേരളം ആവശ്യപ്പെട്ട പ്രത്യേക സഹായം ഉള്‍പ്പെടെയുള്ളവ കേന്ദ്രസംഘം പരിശോധിക്കും. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് തീരദേശ മേഖലകളില്‍ സന്ദര്‍ശനം നടത്തുക. തിരുവനന്തപരം, കൊല്ലം ജില്ലകളില്‍ ഒരു സംഘവും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രണ്ടാമത്തെ സംഘവും വടക്കന്‍ മേഖലയില്‍ മറ്റൊരു സംഘവുമായിരിക്കും സന്ദര്‍ശനം നടത്തുക. ഈ മാസം 26 മുതല്‍ 29 വരെയാണ് സംഘത്തിന്റെ സന്ദര്‍ശനം. മൂന്നു സംഘങ്ങളായി ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കേന്ദ്രസംഘം ഉടന്‍ സംസ്ഥാനത്ത് എത്തണമെന്ന് മുഖ്യമന്ത്രിയും വിവിധ കക്ഷിനേതാക്കളും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തീരദേശ മേഖലയുടെ പുനരധിവാസത്തിന് 7000 കോടിയില്‍ അധികം വരുന്ന പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.