You are Here : Home / News Plus

സോളാര്‍: അന്വേഷണ കമ്മിഷന്റേത് അവസാന വാക്കല്ലെന്ന് പസായത്ത്‌

Text Size  

Story Dated: Monday, December 18, 2017 08:14 hrs UTC

സോളാര്‍ കേസിലെ തുടരന്വേഷണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്ത് സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കമ്മിഷന്റെ കണ്ടെത്തലുകള്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ക്ക് ഉയര്‍ന്നകോടതികളില്‍ ഹര്‍ജി നല്‍കാമെന്നാണ് നിയമോപദേശം. കമ്മിഷനുമുന്നില്‍ വാദിയോ പ്രതിയോ കുറ്റപത്രമോ ഇല്ല. കമ്മിഷന്‍ കോടതിയോ അതിന്റെ അധ്യക്ഷന്‍ ന്യായാധിപനോ അല്ല. അതുകൊണ്ടുതന്നെ അത്തരം റിപ്പോര്‍ട്ടുകള്‍ വിധിപ്രസ്താവങ്ങളല്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടി സ്വീകരിക്കാമെന്നത് സര്‍ക്കാരിന് തീരുമാനിക്കാം. തുടരന്വേഷണത്തിന് പോലീസിനെയോ മറ്റ് ഏജന്‍സികളെയോ ഏല്‍പ്പിക്കണമോ എന്ന കാര്യവും തീരുമാനിക്കാം. കണ്ടെത്തലുകള്‍ പൂര്‍ണമായോ ഭാഗികമായോ തള്ളിക്കളയുന്നതിനും സ്വീകരിക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ട്. തുടരന്വേഷണം നടത്തുമ്പോള്‍ കമ്മിഷന്റെ കണ്ടെത്തലുകളില്‍നിന്ന് വ്യത്യസ്തമായ നിഗമനത്തില്‍ അന്വേഷണ ഏജന്‍സി എത്തുന്നതിനെ തടയാനാവില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന നിഗമനത്തില്‍ എത്താനും അന്വേഷണ ഏജന്‍സിക്ക് അവകാശമുണ്ട്. അന്വേഷണ കമ്മിഷനുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിവിധ വിധികള്‍ നിയമോപദേശത്തില്‍ ജസ്റ്റിസ് പസായത്ത് വിശദീകരിക്കുന്നുണ്ട്. തുടരന്വേഷണം സംബന്ധിച്ച് കൃത്യമായ ഉപദേശം പസായത്ത് നല്‍കിയിട്ടില്ലെന്നാണ് പോലീസ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.