You are Here : Home / News Plus

ബ്രെക്‌സിറ്റ് വോട്ടെടുപ്പ്: തെരേസാ മേയ്ക്ക് തിരിച്ചടി

Text Size  

Story Dated: Thursday, December 14, 2017 08:28 hrs UTC

ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടി. ബ്രക്‌സിറ്റ് ഭേദഗതി പാര്‍ലമെന്റില്‍ പാസായി.ഭരണകക്ഷി എംപിമാരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു യൂറോപ്യന്‍ യൂണിയനുമായി രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്‌സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയത്. ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചു. ഇതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ച് ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എംപിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു, ഭരണകക്ഷിയിലെ 11 എംപിമാരും ഇതില്‍പ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.