You are Here : Home / News Plus

മറുനാട്ടിലെ ഐഎഎസുകാര്‍ പൊട്ടന്മാരെന്ന് മന്ത്രി എം.എം. മണി

Text Size  

Story Dated: Monday, December 11, 2017 08:36 hrs UTC

രാജമാണിക്യം അടക്കമുള്ള സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഐഎഎസുകാരെ പരിഹസിച്ച് മന്ത്രി എം.എം. മണി. മറുനാട്ടിലുള്ള ഐഎഎസുകാര്‍ ശുദ്ധപൊട്ടന്മാരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സിപിഎം ഏലപ്പാറ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണെന്നും മന്ത്രി ആരോപിച്ചുി. കേരളത്തെക്കുറിച്ച് മനസിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇതിന്‍റെ പരിണിതഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.