You are Here : Home / News Plus

ജോസ് കെ.മാണിയെ ഉപാധ്യക്ഷനായി നിയമിച്ചത് ഒഴിവു വന്നതുകൊണ്ടു

Text Size  

Story Dated: Sunday, December 10, 2017 02:37 hrs UTC

കോട്ടയം : ജോസ് കെ.മാണിയെ ഉപാധ്യക്ഷനായി നിയമിച്ചത് ഒഴിവു വന്നതുകൊണ്ടു മാത്രമാണെന്നും അതിനപ്പുറത്തേയ്ക്കുള്ള ഒരു നേതൃമാറ്റവും പാര്‍ട്ടി ആലാചിച്ചിട്ടില്ലെന്നും വ്യക്തമാക്കി ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ രംഗത്ത്. രാഷ്ടീയ കേരളം ഉറ്റുനോക്കുന്ന കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാര്‍ട്ടിയില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം. ഏത് മുന്നണിയില്‍ പോയാലും കൂടുതല്‍ നിയമസഭാ-ലോകസഭാ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും കേരളാ കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനത്തിന് ഉചിതമായ ചര്‍ച്ചകള്‍ നടക്കണമെന്നും ആവശ്യപ്പെട്ട മോന്‍സ് ജോസഫ്, യു.ഡി.എഫില്‍ ആയാലും എല്‍ഡിഎഫില്‍ ആയാലും കോട്ടയം ലോകസഥാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജയിക്കുമെന്നും അവകാശപ്പെട്ടു. ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തിടുക്കത്തില്‍ ഒരു മുന്നണിയിലേയ്ക്കും പോകേണ്ടെന്നും പാര്‍ട്ടി കരുത്ത് നേടാനുള്ള നടപടികളാണ് വേണ്ടതെന്നുമാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.