You are Here : Home / News Plus

ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പാലസ്തീൻകാർ

Text Size  

Story Dated: Friday, December 08, 2017 08:07 hrs UTC

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പാലസ്തീൻകാർ തെരുവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ ഇസ്രയേൽ സേന വെടിയുതിര്‍ത്തു. കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ 100ലധികം സൈനിക സംഘങ്ങളെ വെസ്റ്റ് ബാങ്കിൽ വിന്യസിച്ചിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കുമെന്ന് പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ പറഞ്ഞു. എന്നാൽ സന്ദർശനം എന്നുണ്ടാവുമെന്നതിൽ വ്യക്തതയില്ല. ട്രംപിന്റെ തീരുമാനത്തിൽ യുഎൻ സുരക്ഷ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് അലിഹൈജയുടെ പ്രഖ്യാപനം. ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.