You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം കോടതി സ്വീകരിച്ചു

Text Size  

Story Dated: Tuesday, December 05, 2017 08:59 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 22 നായിരുന്നു ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം പൊലീസ് അങ്കമാലി മജിസ്ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് 1450 പേജുള്ള കുറ്റപത്രത്തിലെയും അനുബന്ധ രേഖകളിലെയും ചില സാങ്കേതിക പിഴവുകള്‍ പരിഹരിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇവ പരിഹരിച്ച് കുറ്റപത്രം ഇന്നലെ കോടതിക്ക് മുമ്പില്‍ പൊലീസ് സമര്‍പ്പിച്ചു. തുടര്‍ന്ന് ഇന്ന് കോടതി ഒദ്യോഗികമായി കുറ്റപത്രം സ്വീകരിച്ചു. കുറ്റപത്രത്തില്‍ പ്രതികളായിട്ടുള്ള 12 പേര്‍ക്കും കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സിഡിയിലാക്കി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.