You are Here : Home / News Plus

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും

Text Size  

Story Dated: Tuesday, December 05, 2017 08:53 hrs UTC

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. സിബിഐ അന്വേഷിക്കാന്‍ തക്ക പ്രത്യേകത കേസിനില്ലെന്നായിരുന്നു സിബിഐ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്തിയ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. അഞ്ച് മാസത്തോളം കേസ് അന്വേഷണം സിബിഐ വൈകിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.