You are Here : Home / News Plus

കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞതു വിഴുങ്ങി.

Text Size  

Story Dated: Sunday, December 03, 2017 11:23 hrs UTC

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേത്തുടര്‍ന്നുഅല്‍ഫോന്‍സ്‌ കണ്ണന്താനം ആദ്യം സംസ്‌ഥാനസര്‍ക്കാരിനെ ന്യായീകരിച്ചെങ്കിലും അക്കിടി തിരിച്ചറിഞ്ഞതോടെ പറഞ്ഞതു വിഴുങ്ങി. ചുഴലിക്കാറ്റ്‌ മുന്നറിയിപ്പ്‌ 30-നാണ്‌ സംസ്‌ഥാനസര്‍ക്കാരിനു നല്‍കിയതെന്നും വിവരം കൃത്യമായി കൈമാറാനാകാത്തതു കേന്ദ്രത്തിന്റെ വീഴ്‌ചയാണെന്നും ഇന്നലെ രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം കണ്ണന്താനം പറഞ്ഞു. പിന്നീട്‌, തീരദേശസന്ദര്‍ശനത്തിനിടെ മന്ത്രി മലക്കംമറിഞ്ഞു. വീഴ്‌ചപറ്റിയതു സംസ്‌ഥാനസര്‍ക്കാരിനാണെന്നും കടല്‍ക്ഷോഭം സംബന്ധിച്ച മുന്നറിയിപ്പ്‌ 28-നുതന്നെ നല്‍കിയിരുന്നെന്നുമായി വാദം. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കവേ സംസ്‌ഥാനസര്‍ക്കാരിന്‌ അനുകൂലമായും തീരദേശത്തെത്തിയപ്പോള്‍ എതിരായും പറഞ്ഞ കേന്ദ്രമന്ത്രിയേയും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാറില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം കണ്ണന്താനം പറഞ്ഞു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.