You are Here : Home / News Plus

ഓഖി ചുഴലിക്കാറ്റ്: ഇനി കണ്ടെത്താനുള്ളത് 110 പേരെ

Text Size  

Story Dated: Saturday, December 02, 2017 08:51 hrs UTC

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 110 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഫിഷറീസ്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇതുവരെ നാനൂറോളം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ ലക്ഷദ്വീപില്‍ 104 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇവര്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ്. ഭൂരിഭാഗം പേരും തമിഴ്‌നാട്ടുകാരാണ്‌ ജനങ്ങള്‍ ശാന്തരാകണമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വസ്തുതയില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.