You are Here : Home / News Plus

ഓഖി: മഴയുടെ ശക്തി കുറയും, കാണാതായവര്‍ക്കായി തിരച്ചില്‍ ഊർജിതം

Text Size  

Story Dated: Saturday, December 02, 2017 08:42 hrs UTC

ലക്ഷദ്വീപിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം വിടുമെന്നാണ് നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിനി മിനിക്കോയ് ദ്വീപുകളുടെ ഇടയ്ക്ക് 200 കിലോമീറ്റർ മാറിയാണ് നിലവിൽ ചുഴലിക്കാറ്റ് നിലകൊണ്ടിട്ടുള്ളത്. എന്നാൽ കൂറ്റൻ തിരമാലകളും മഴയും കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ കവരത്തിയുടെ അടുത്തായി അൽ നൂർ എന്ന നാടൻ ഉരു കപ്പൽ തീരത്തേയ്ക്കടുക്കുവാൻ സാധിക്കാതെ ചരക്കുകളോടെ മുങ്ങി. ഉരുവിലുള്ള മുഴുവൻ ജീവനക്കാരെയും, പ്രദേശത്തുണ്ടായിരുന്ന കൊടിത്തല ബാർജിലെ ജീവനക്കാർ അതിസാഹസികമായാണ്ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഇരുപതിനായിരം രൂപ വീതം സഹായം നൽകും. ഇതുവരെ 393 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു രക്ഷപെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.