You are Here : Home / News Plus

മോദി നിലകൊള്ളുന്നത് ഇന്ത്യയുടെ ഏകതയ്ക്കുവേണ്ടി- ഒബാമ

Text Size  

Story Dated: Friday, December 01, 2017 10:45 hrs UTC

ഇന്ത്യയുടെ ഏകതയില്‍ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ തനിക്കിഷ്ടമാണ്. രാജ്യത്തെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണ് മോദിയെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഒബാമ പറഞ്ഞു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുമച്ചു ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാനാവും. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.