You are Here : Home / News Plus

കണ്ടെയ്‌നറിനുള്ളില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

Text Size  

Story Dated: Wednesday, November 29, 2017 08:24 hrs UTC

പുറത്തെ തണുപ്പ് കാരണം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദില്ലി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപൂര്‍ സ്വദേശി അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗൊരഖ്പൂര്‍ സ്വദേശി അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടെയ്‌നറിനുള്ളില്‍ തീ കാഞ്ഞിരുന്ന് അത് കെടുത്താതെ കിടന്നുറങ്ങുകയായിരുന്നു. കണ്ടെയ്‌നറില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞതാണ് ശ്വാസം മുട്ടി മരിക്കാന്‍ കാരണം. കന്റോണ്‍മെന്റ് മേഖലയിലെ വിവാഹത്തിന് കാറ്ററിംഗ് ജോലിയ്ക്കായി എത്തിയവരാണ് മരിച്ച ആറുപേര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.