You are Here : Home / News Plus

ജേക്കബ് തോമസിനെതിരെ കേസെടുക്കാനുളള തീരുമാനം പിന്‍വലിച്ചു

Text Size  

Story Dated: Wednesday, November 29, 2017 08:22 hrs UTC

അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. സംഭവത്തില്‍ വിശദീകരണം തേടി ജേക്കബ് തോമസിന് നോട്ടീസ് അയക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രം വകുപ്പുതല നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍‌ദ്ദേശം നല്‍കി. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. സംഭവത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പലരും അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതും നടപടി മയപ്പെടുത്താന്‍ തീരുമാനിച്ചതും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.