You are Here : Home / News Plus

എംഎം മണി കൈയേറ്റക്കാരുടെ മിശിഹായെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി

Text Size  

Story Dated: Monday, November 27, 2017 08:53 hrs UTC

മന്ത്രി എംഎം മണിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. മണി സിപിഐക്കെതിരെ തിരിഞ്ഞത് കൈയേറ്റക്കാരെ സഹായിക്കാനാണെന്നും സിപിഎം നേതാക്കള്‍ ആരൊക്കെ പണം വാങ്ങിയെന്ന് പറയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എംഎം മണി കൈയേറ്റക്കാരുടെ മിശിഹയായി മാറിയെന്നും കെ.കെ ശിവരാമന്‍ ആരോപിച്ചു. ജോയ്‌സ് ജോര്‍ജിന്‌റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞത് നെറികെട്ട ആരോപണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കൊടുക്കല്‍ വാങ്ങലുകളുടേതാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ല. കൈയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതാണ്‌ എംഎം മണിയെ പ്രകോപിപ്പിച്ചത്. അദ്ദേഹം കൈയേറ്റക്കാരുടെ സംരക്ഷകനായി മാറിയിരിക്കുകയാണെന്നും കെ.കെ. ശിവരാമന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.