You are Here : Home / News Plus

സെയിദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക

Text Size  

Story Dated: Sunday, November 26, 2017 11:59 hrs UTC

വാഷിങ്ടണ്‍: ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബന്ധത്തിന് ഉലച്ചിലുണ്ടായേക്കുമെന്ന് പാകിസ്ഥാനോട് അമേരിക്ക. ഭീകരനെ ഹാഫിസ് സയീദിനെ വിട്ടയച്ച വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് അമേരിക്ക വിമര്‍ശിച്ചിരുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സായിദ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്്ചയാണ് മോചിതനായത്. ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ കലാപം അരങ്ങേറുകയാണ്. ഹാഫീസ് സെയ്ദിനെതിരെ കുറ്റങ്ങള്‍ ചാര്‍ത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിന് ശേഷം അയാളെ വിട്ടയക്കുമ്പോള്‍, പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക്കിസ്ഥാന്റെ വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം തള്ളി സെയീദിനെ അറസ്റ്റ് ചെയ്യാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലുണ്ടാകുമെന്ന് ഭീഷണിയും പ്രസ്ഥാവനയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.