You are Here : Home / News Plus

ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും

Text Size  

Story Dated: Sunday, November 26, 2017 11:56 hrs UTC

ന്യൂഡല്‍ഹി: കേരള ഹൗസില്‍ താമസിക്കുന്ന ഹാദിയ്‌ക്കും മാതാപിതാക്കള്‍ക്കും കേരള പോലീസിന്റേയും ഡല്‍ഹി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. ഇന്നലെ രാത്രി 9.30ന്‌ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഹാദിയെ പോലീസ്‌ സുരക്ഷയോടെ 11 മണിയോടെ കേരള ഹൗസിലെത്തിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന്‌ വിമാനമിറങ്ങിയ ഹാദിയുടെ സുരക്ഷ വിമാനത്താവളത്തിനുള്ളില്‍ വച്ച്‌ തന്നെ ഡല്‍ഹി പോലീസ്‌ ഏറ്റെടുത്തു. വൈക്കം സ്വദേശിയായ അഖില മതം മാറി ഹാദിയായി പേര്‌ സ്വീകരിക്കുകയും പിന്നീട്‌ ഷഹീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്‌ത സംഭവത്തില്‍ ഹാദിയയില്‍ നിന്നും സുപ്രീംകോടതി നാളെ നേരിട്ട്‌ മൊഴിയെടുക്കും. ഉച്ചയ്‌ക്ക്‌ 3 മണിയ്‌ക്ക്‌ മുമ്പ്‌ ഹാദിയെ ഹാജരാക്കാനാണ്‌ അച്ഛല്‍ അശോകനോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.