You are Here : Home / News Plus

ഭീകരവാദത്തിന്റെ വിനാശകരമായ വശം ലോകം മനസ്സിലാക്കിത്തുടങ്ങി

Text Size  

Story Dated: Sunday, November 26, 2017 11:46 hrs UTC

നരേന്ദ്രമോദിയുടെ 'മന്‍ കി ബാത്ത്' ബാബസാഹേബ് അംബേദ്കറെയും സ്മരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കര്‍ഷകര്‍ വഹിക്കുന്ന പങ്കിനെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 'ഇന്ന് ഭരണഘടനാ ദിനമാണ്. ഭരണ ഘടനാ നിര്‍മ്മാണത്തില്‍ ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവന നമ്മള്‍ ഓര്‍ക്കേണ്ടതാണ്. അദ്ദേഹത്തെ നമ്മള്‍ സ്മരിക്കണം. അതേ സമയം ഒമ്പത് വര്‍ഷം മുമ്ബ് ഇതുപോലൊരു നവംബര്‍ 26ന് മുംബൈ നഗരം ഭീകരവാദികള്‍ ആക്രമിച്ചതും ആരും മറന്നു കൂടാ. പൗരന്‍മാരും ധീര ജവാന്‍മാരും രാജ്യത്തിനായി നടത്തിയ ത്യാഗവും നാം മറക്കരുത്. നാല് പതിറ്റാണ്ടായി ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളി ഇന്ത്യ ലോകത്തോട് പറയുന്നു. ആദ്യഘട്ടത്തില്‍ ലോകം ഇന്ത്യയെ കാര്യമായെടുത്തില്ല. എന്നാല്‍ ഭീകരവാദത്തിന്റെ വിനാശകരമായ വശം ഇന്ന് ലോകം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യ ബുദ്ധന്റെയും മഹാവീരന്റെയും ഗുരുനാനാക്കിന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ്. നമ്മള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരാണ്. തീവ്രവാദം മനുഷ്യകുലത്തിനു തന്നെ ഭീഷണിയാണ്', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ലോകത്തെ ഭൂരിഭാഗം നാവിക സേനകളും യുദ്ധമുഖത്ത് സ്ത്രീകളെ നിയോഗിക്കുന്നുണ്ട്. എന്നാല്‍ 800-900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോള സാമ്രാജ്യത്തിലെ കപ്പല്‍പ്പടയില്‍ സ്ത്രീകള്‍ പ്രമുഖ പങ്ക് വഹിച്ചിരുന്നു എന്ന് വളരെ ചുരുക്കം പേര്‍ക്കെ അറിയൂ. യഥാര്‍ഥത്തില്‍ അവര്‍ യുദ്ധത്തിലും നേരിട്ട് പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.