You are Here : Home / News Plus

അവധിക്ക് വീട്ടിലെത്തിയ​ സൈനികനെ തീ​വ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Text Size  

Story Dated: Saturday, November 25, 2017 12:01 hrs UTC

അവധിക്ക്​ വീട്ടിലെത്തിയ സൈനികനെ ദക്ഷിണ കാശ്​മീരിലെ ഷോപ്പിയാൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇർഫാൻ അഹമ്മദ്​ ദാറി​ന്‍റെ മൃതദേഹമാണ്​ വെടിയേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ്​ സംശയം. അവധിക്ക്​ വീട്ടിലെത്തിയ​ 23കാരനായ ഇർഫാ​നെ കഴിഞ്ഞ ദിവസം രാത്രി കാണാതാവുകയായിരുന്നു.  കൊലപാതകത്തിന്​ പിന്നിൽ ആരാണെന്ന്​ അ​ന്വേഷിച്ചുവരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. 

ഗുർസിൽ നിയ​ന്ത്രണ ​രേഖക്ക്​ സമീപം ടെറിടോറിയൽ ആർമിയുടെ എൻജിനീയറിങ്​ റെജിമെന്‍റിലാണ്​ ഇർഫാനെ നിയമിച്ചത്​. കഴിഞ്ഞ ദിവസം കാറുമായി വീട്ടിൽ നിന്ന്​ പുറത്തുപോയ ഇർഫാന്‍റെ മൃതദേഹം രാവിലെ കണ്ടെത്തുകയായിരുന്നുവെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു. ഒരു കി​ലോ മീറ്റർ അകലെ ഇദ്ദേഹത്തി​ന്‍റെ കാർ കണ്ടെത്തി. ദക്ഷിണ കാശ്​മീരിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്​തി കൊലപാതകത്തെ ശക്​തമായി അപലപിച്ചു. അവധിയിലിരിക്കെ ഇൗ വർഷം കാശ്​മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈനികനാണ്​ ഇർഫാൻ. 

കഴിഞ്ഞ മേയിൽ ലഫ്​. ഉമർ ഫയാസ്​ ഇതേ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിലെ വിവാഹചടങ്ങിനിടയിൽ തട്ടി​കൊണ്ടുപോയായിരുന്നു തീവ്രവാദികൾ ഉമറിനെ കൊലപ്പെടുത്തിയത്​. സെപ്​റ്റംബറിൽ ബി.എസ്​.എഫിലെ മുഹമ്മദ്​ റംസാൻ പരെയെ  വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. തീവ്രവാദികൾ തട്ടികൊണ്ടുപോകാൻ ശ്രമം നടത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിരോധിച്ചതോടെ വെടിയുതിർക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.